റേഞ്ച് റോവര്‍ ഇവോക് കണ്‍വെര്‍ട്ടബിള്‍ ഇന്ത്യയിലേക്ക്
റേഞ്ച് റോവറിന്റെ ആദ്യ കണ്‍വെര്‍ട്ടബിള്‍ മോഡല്‍ ഇന്ത്യയിലെത്തുന്നു. ഇവോക്കിന്റെ കണ്‍വെര്‍ട്ടബിള്‍ മോഡല്‍ മാര്‍ച്ചില്‍ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റേഞ്ച് റോവര്‍ അറിയിച്ചു. രണ്ട് ഡോറില്‍ ചെറിയ ബൂട്ടുമായാണ് കണ്‍വെര്‍ട്ടബിള്‍ ഇവോക് എത്തുക. ഇന്ത്യന്‍ വിപണിയിലെ ആദ്യ കണ്‍വെര്‍ട്ടബിള്‍ എസ്.യു.വിയുമായിരിക്കും ഇവോക്.
കറുപ്പ്, ഓറഞ്ച് നിറങ്ങളുടെ സമന്വയമാണ് റേഞ്ച് റോവര്‍ ഇവോകില്‍ കാണാന്‍ സാധിക്കുക. എ പില്ലറിനും റൂഫിനും കറുത്ത നിറം നല്കിയിരിക്കുന്നു. ഇതിന് താഴെ ഓറഞ്ച് നിറമാണ് കൊടുത്തിരിക്കുന്നത്. എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, റേഡിയേറ്റര്‍ ഗ്രില്‍, എയര്‍ ഇന്‍ടേക്ക്, ബംബര്‍, വീല്‍ ആര്‍ച്ച് എന്നിവക്കും കറുത്ത നിറമാണ് നല്‍കിയിരിക്കുന്നത്.
2016ലാണ് റേഞ്ച് റോവര്‍ ഇവോക് കണ്‍വെര്‍ട്ടബിളിന്റെ ചിത്രങ്ങള്‍ ആദ്യമായി പുറത്ത് വന്നത്. പിന്നീട് ലാന്‍ഡ് റോവര്‍ ഇവോക് സീരിസില്‍ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരുന്നു. 2018 ഇവോക് കണ്‍വെര്‍ട്ടബിളാവും മാര്‍ച്ചില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. രണ്ട് വേരിയന്റുകളിലാവും ഇവോക് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുക. കാറിലെ 1998 സി.സി ഫോര്‍ സിലിണ്ടര്‍ എന്ജിന് 237 ബി.എച്ച്.പി പവറും 340 എന്‍.എം ടോര്‍ക്കും നല്‍കും. ഓട്ടോമാറ്റിക് ട്രാന്സ്മിഷനിലാവും ഇവോകിന്റെ വരവ്.