ശ്രീലങ്കയില്‍ വീണ്ടും വര്‍ഗ്ഗീയ കലാപം
കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും വര്‍ഗ്ഗീയ ലഹള. പുട്ടളം ജില്ലയിലുള്ള ഒരു മുസ്ലിം ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായി. ഈ പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ നിലനില്‍ക്കുന്നതിനിടെയാണ് ആക്രമണം. ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഈ പട്ടണം. കഴിഞ്ഞയാഴ്ച ഭൂരിപക്ഷ സിംഹള വംശജരായ ബുദ്ധമതക്കാരും ന്യൂനപക്ഷ മുസ്ലിംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ടു പേര് കൊല്ലപ്പെടുകയും നിരവധി മോസ്കുകളും വീടുകളും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തതിരുന്നു. സംഭവങ്ങളെ തുടര്‍ന്ന് രാജ്യവ്യാപകമായി പത്തു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.