അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിനു തെളിവില്ലെന്ന് റിപ്പോര്‍ട്ട്

0

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിനായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിനു തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മുന്‍തൂക്കമുള്ള ഹൗസ് ഓഫ് ഇന്റലിജന്‍സ് സമിതിയാണ് ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷം ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇടപെടുകയും ട്രംപിനു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്‍ഗണ നല്‍കുകയും ചെയ്തെന്ന അമേരിക്കന്‍ ചാരസംഘടനാ മേധാവികളുടെ 2017 ജനുവരിയിലെ കണ്ടെത്തലിനോട് പാനല്‍ യോജിക്കുന്നുണ്ട്. ട്രംപിന്‍റെ വിജയം ഉറപ്പിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചെന്ന ആരോപണം പാനല്‍ തള്ളി. കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ ഈ കണ്ടെത്തലിനോടു യോജിക്കുന്നില്ല.

Leave A Reply

Your email address will not be published.