ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി

0

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ലോക്സഭാ സീറ്റുകളിലും ലീഡുയര്‍ത്തി എസ്പി(സമാജ്വാദി പാര്‍ട്ടി) വിജയത്തിലേക്ക് കുതിക്കുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 22954 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കുതിക്കുന്നത്. യോഗി തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലത്തിലാണ് ബിജെപിക്ക് കാലിടറിയത് എന്നത് ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശക്തി കേന്ദ്രമാണ്.
ഉപമുഖ്യമന്ത്രി മകശവ് പ്രസാദ് മൗര്യയുടെ ഫൂല്‍പൂരില്‍ 28 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 47351 വോട്ടിന്റെ ലീഡ് എസ്പി സ്ഥാനാര്‍ത്ഥി നരേന്ദ സിങ് പട്ടേല്‍ നേടിക്കഴിഞ്ഞിരുന്നു. ഒടുവില്‍ വിവരം ലഭിക്കുനേ്പാള്‍ പട്ടേല്‍ വിജയം നേടിക്കഴിഞ്ഞു. മൗര്യ എംപി സ്ഥാനം രാജിവെച്ച ഒഴിലവിലേയ്ക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ രണ്ടു മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യുപിക്കു പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടന്ന ബിഹാറിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ കുമാര്‍കൃഷ്ണ മോഹന്‍ വിജയിച്ചു. അതേസമയം, സിറ്റിങ് മണ്ഡലമായ ഭഹാബുവയില്‍ ബിജെപിയുടെ റിങ്കി പാണ്ടെ വിജയിച്ചത് മാത്രമാണ് ആശ്വസിക്കാനുള്ളത്. അരാരിയ മണ്ഡലത്തില്‍ ആജെഡി സ്ഥാനാര്‍ത്ഥി സര്‍ഫറാസ് ആലം 57791 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

Leave A Reply

Your email address will not be published.