ഉപതിരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമെന്ന് യോഗി ആദിത്യനാഥ്

0

ലഖ്‌നൗ: ബിജെപിയുടെ തോല്‍വി അപ്രതീക്ഷിതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനവിധി മാനിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ ഗോരക്പുരടക്കം ബിജെപിയെ കൈവിടുകയായിരുന്നു. കഴിഞ്ഞ തവണ യോഗി ആദിത്യനാഥിന് ഇവിടെ മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. ബിജെപിയുടെ തോല്‍വിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി വിശകലനം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.