എസ്എസ്സി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു
കൊച്ചി: എസ്എസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കംമ്ബൈന്ഡ് ഗ്രാജുവൈറ്റ് ലെവല്‍ ടെസ്റ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്നുവന്നത്. വിഷയം വിവാദമായതോടെ പരീക്ഷ എസ്എസ്സി റദ്ദാക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 17 മുതല്‍ 21 വരെ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.
അതേസമയം സംഭവത്തില്‍ മാര്‍ച്ച് 12ന് കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. മാര്‍ച്ച് 19 ന് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരി 27 വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ദില്ലി തെരുവുകളില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പിന്നീട് എസ്എസ്സി, വിവാദമായ പരീക്ഷ റദ്ദാക്കുകയും, മാര്‍ച്ച് ഒമ്ബതിന് പരീക്ഷ പുനസംഘടിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.