ഒരു പരസ്യത്തിലും താന്‍ അഭിനയിക്കില്ലെന്ന് ശിവകാര്‍ത്തികേയന്‍

0

ചെന്നെ: വേലൈക്കാരന്‍ സിനിമയ്ക്ക് മുന്‍പ് തന്നെ പരസ്യ ചിത്രങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്ന് ശിവകാര്‍ത്തികേയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ ഒരു പരസ്യത്തിലും താന്‍ അഭിനയിക്കില്ലെന്നാണ് ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കുന്നത്. നാലര വയസായ തന്‍റെ മകള്‍ക്ക് ഇന്നു വരെ പിസയോ ബര്‍ഗറോ സോഫ്റ്റ് ഡ്രിങ്ക്സോ നല്‍കിയിട്ടില്ല. തന്‍റെ മകള്‍ക്ക് വാങ്ങി നല്‍കാത്ത ഒരു സാധനം വാങ്ങാന്‍ എങ്ങനെയാണ് മറ്റുള്ളവരെ പ്രേരിപ്പിക്കുകയെന്നും ശിവകാര്‍ത്തികേയന്‍ ചോദിച്ചു. സോഫ്റ്റ് ഡ്രിങ്ക്സും മറ്റു പായ്ക്കറ്റ് പാനീയങ്ങളും ഞാന്‍ കുടിക്കാതായിട്ട് എട്ടൊന്‍പത് വര്‍ഷമായി. അത് വ്യക്തിപരമായ തീരുമാനമായിരുന്നു. ഇത്തരം ഭക്ഷണങ്ങള്‍ എന്‍റെ ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയതിനാലാണ് ഞാന്‍ അവ കഴിക്കുന്നത് നിര്‍ത്തിയത്-താരം പറഞ്ഞു.

Leave A Reply

Your email address will not be published.