ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയ്ന്‍ എഫ്.സി ഫൈനലില്‍

0

ചെന്നൈ: ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനലില്‍ പ്രവേശിച്ചു. ഇത് രണ്ടാം തവണയാണ് ചെന്നൈയ്ന്‍ ഫൈനലിലെത്തുന്നത്. നേരത്തെ 2015-ല്‍ ഗോവയെ തോല്‍പ്പിച്ച്‌ ചെന്നൈയ്ന്‍ ആയിരുന്നു ജേതാക്കള്‍.ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായകമായ രണ്ടാംപാദ സെമിയില്‍ ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ചെന്നൈയ്ന്‍ എഫ്സി ഫൈനലില്‍ എത്തിയത്.
26-ാം മിനിറ്റില്‍ പോസ്റ്റിനുള്ളിലേക്ക് ലഭിച്ച പാസില്‍ മനോഹരമായ ഹെഡ്ഡറിലൂടെയായിരുന്നു ജെജെയുടെ ആദ്യ ഗോള്‍. മൂന്നു മിനിറ്റിനുശേഷം ധനപാല്‍ ഗണേഷ് ചെന്നൈയിന്‍റെ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയില്‍ പിന്നീട് ഗോളുകള്‍ പിറന്നില്ല. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ 90-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വലയിലാക്കിയ ജെജെ ചെന്നൈയ്ന്‍ എഫ്സിയുടെ വിജയം ഉറപ്പിച്ചു. പോസ്റ്റിനുമുന്നില്‍ മിന്നല്‍ സേവുകള്‍ നടത്തിയ ഗോളി കരണ്‍ജിത് സിങ്ങിന്‍റെ പ്രകടനവും ചെന്നൈയ്ക്ക് തുണയായി.

Leave A Reply

Your email address will not be published.