ദുല്‍ഖര്‍ സല്മാന് ചിത്രം സോയാ ഫാക്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും നായിക നായകന്മാരാകുന്ന പുതിയ ബോളിവുഡ് ചിത്രം സോയാ ഫാക്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്ക് വെച്ചത് ദുൽഖർ സൽമാൻ ആണ്. ഇതേ പേരിലുള്ള നോവലുപയോഗിച്ച് ദുൽഖറും സോനവും പകുതി മുഖം മറച്ചു നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക്.