മിനിമം ബാലന്‍സ് ഇല്ലാത്ത 41.16 ലക്ഷം അക്കൗണ്ടുകള്‍ എസ്.ബി.ഐ ഒഴിവാക്കി

0

മുംബയ്: മിനിമം ബാലന്‍സ് ഇല്ലാത്ത 41.16 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകള്‍ എസ്.ബി.ഐ ഒഴിവാക്കി. മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ ഗൗഡ് സമര്‍പ്പിച്ച വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള അക്കൗണ്ടുകളാണ് എസ്.ബി.ഐ ഇല്ലാതാക്കിയത്.
രാജ്യത്ത് 41 കോടി അക്കൗണ്ടുകളാണ് ബാങ്കിനുള്ളത്. ഇതില്‍ 16 കോടിയോളം വരുന്ന അക്കൗണ്ടുകള്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജനക്ക് കീഴില്‍ വരുന്നതാണ്. ഈ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്നില്ല. അതേസമയം, മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനമാണ് കുറച്ചിരിക്കുന്നത്. നേരത്തെ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴ തുക 50 രൂപയായിരുന്നു ഈടാക്കിയത്. ഇത് ഇപ്പോള്‍ 15 രൂപയാക്കി കുറച്ചു, അര്‍ദ്ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍ നിന്ന് 12, 10 രൂപയുമായാണ് കുറവുവരുത്തിയത്. പിഴ തുകയ്ക്ക് പുറമെ ജി.എസ്.ടി കൂടി നല്‍കേണ്ടിവരും.

Leave A Reply

Your email address will not be published.