മ​ന്ത്രി​മാ​രു​ടെ​യും എംഎല്‍എമാരു​ടെ​യും ശമ്പളം വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം

0

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും എംഎല്‍എമാരു​ടെ​യും ശമ്പളം വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. മന്ത്രിമാരുടെ ശമ്പളം അമ്ബതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. ശമ്പളം പരിഷ്കരണ ബില്‍ നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. സാമാജികരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ ജയിംസ് കമ്മീഷനെ സ്പീക്കര്‍ നിയമിച്ചിരുന്നു. കമ്മിഷന്‍ നിര്‍ദേശപ്രകാരം ഒരുലക്ഷത്തിമുപ്പത്തിയേഴായിരമായി വര്‍ദ്ധിപ്പിക്കാനായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.

Leave A Reply

Your email address will not be published.