ശുഹൈബ് വധകേസിലെ സാക്ഷികള്‍ക്ക് പ്രതികളുടെ ഭീഷണി

0

കൊച്ചി: ശുഹൈബ് വധ കേസിലെ സാക്ഷികള്‍ക്ക് തിരിച്ചറിയല്‍ പരേഡിനിടെ പ്രതികളുടെ ഭീഷണി. നിങ്ങളെ വെറുതെ വിടില്ലെന്നായിരുന്നു ഭീഷണി. സാക്ഷികളായ നൗഷാദ്, മൊയി നുദ്ദീന്‍, റിയാസ് എന്നിവര്‍ക്ക് നേരെ സ്പെഷല്‍ സബ് ജയിലില്‍ വെച്ച്‌ നടന്ന തിരിച്ചറിയല്‍ പരേഡിനിടെയാണ് പ്രതിയായ ദീപ് ചന്ദ് ഭീഷണി മുഴക്കിയത്.
സംഭവം അപ്പോള്‍ തന്നെ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് എത്തിയ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. മജിസ്ട്രേറ്റി​​ന്‍റെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇവരുടെ പരാതി ജില്ലാ പൊലീസ് മേധാവി ടൗണ്‍ പൊലീസിന് കൈമാറി.

Leave A Reply

Your email address will not be published.