ഷൂട്ടിനിടെ നിവിന്‍ പോളിക്ക് പരിക്ക്
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിനിടെ നിവിന്‍ പോളിക്ക് പരിക്ക്. ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടെ ഇടതുകൈയിന്റെ എല്ലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്. പരുക്കേറ്റതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമത്തിലാണ് നിവിൻ പോളി. ശ്രീലങ്കയിൽ ചിത്രീകരണം തുടങ്ങാൻ ഇരിക്കുകയായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി മോഹൻലാലിനൊപ്പം നിവിൻ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്.