മാറി മാറി വരുന്ന കേരളത്തിലെ സർക്കാറുകൾക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പി എസ് സി ചെയർമാൻ

0

കൊല്ലം: വനവാസികൾക്ക് ലഭിക്കേണ്ടിയിരുന്ന ആയിരക്കണക്കിന് സർക്കാർ ജോലികൾ അനധികൃത മാർഗത്തിലൂടെ മറ്റു പ്രമുഖ വിഭാഗത്തിൽപ്പെടുന്ന ആളുകൾ നേടിയെടുത്തതായി മുൻ പി എസ് സി ചെയർമാൻ ഡോ.കെ.എസ് രാധാകൃഷ്ണൻ.
വനവാസികൾക്ക് സ്‌പെഷ്യൽ റൂൾ പ്രകാരം ലഭിക്കേണ്ടിയിരുന്ന ആയിരത്തി മുന്നൂറോളം സർക്കാർ ജോലികൾ മറ്റു വിഭാഗത്തിൽ പെട്ടവർ അനധികൃതമായി നേടിയ സാക്ഷ്യപത്രം നൽകി സർക്കാർ ജോലികൾ കയ്യടക്കിയതിന്‍റെ രേഖകൾ സർക്കാരിൽ സമർപ്പിക്കുകയും, അതിന്‍റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി നിയമന ഉത്തരവുകൾ റദ്ദാക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്‌തു എന്നാൽ സമൂഹത്തിലെ പ്രമുഖ വിഭാഗത്തിൽപ്പെട്ടവരെ ഭയന്നാണ്‌ സർക്കാരുകൾ ഇതിന്മേൽ നടപടി എടുക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധുവിന്‍റെന്റെ മരണത്തോടെ വനവാസികളുടെ ഉന്നമനത്തിനായി അനുവദിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോടികണക്കിന് രൂപയുടെ ഫണ്ട് വനാവാസികൾക്ക് എത്തിയിട്ടില്ല എന്ന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്ന് കൊണ്ടിരിക്കുന്നത്. ഇത് വീണ്ടും സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടും,മാറിമാറി വരുന്ന മന്ത്രി സഭകൾ അറിയുന്നില്ല എന്നത് പട്ടിയെ ആടാക്കുന്നത് പോലെയാണെന്നും സി കെ ജാനു പ്രതികരിച്ചു.

Leave A Reply

Your email address will not be published.