അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ടിടി ദിനകരന്‍

0

ചെന്നൈ : അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു ദിനകരന്‍ പാര്‍ട്ടി പ്രഖ്യാപിച്ചത്.മധുരയില്‍ വച്ചായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. ‘തമിഴ് മക്കളുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് അമ്മ (ജയലളിത) നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ് പുതിയ പാര്‍ട്ടിയിലൂടെ തന്‍റെ ലക്ഷ്യമെന്ന് ദിനകരന്‍ പറഞ്ഞു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ആര്‍.കെ നഗറില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ദിനകരന്‍ ജയിച്ചത്. ഡല്‍ഹി കോടതി ഉത്തരവ് പ്രകാരം ‘പ്രഷര്‍ കുക്കര്‍’ അടയാളത്തിലായിരുന്നു ദിനകരന്‍ മത്സരിച്ചത്.

Leave A Reply

Your email address will not be published.