തമി‍ഴ് റോക്കേ‍ഴ്സിന്‍റെ പ്രധാന അഡ്മിന്‍ അറസ്റ്റില്‍

0

തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റ് വ‍ഴി പ്രചരിപ്പിച്ച്‌ കോടികള്‍ സമ്ബാദിച്ച തമി‍ഴ് റോക്കേ‍ഴ്സിന്‍റെ പ്രധാന അഡ്മിന്‍ അറസ്റ്റിലായി. തമി‍ഴ്നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയെയാണ് ആന്‍റി പൈറസി സെല്‍ അറസ്റ്റ്ചെയ്തത്. കാര്‍ത്തിയെ കൂടാതെ 4 പേരെയും ആന്‍റ് പൈറസി സെല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിട്ടുണ്ട്. തമി‍ഴ് റോക്കേ‍ഴ്സ് ഇന്‍,തമി‍ഴ് റോക്കേ‍ഴ്സ് ഡോട്ട് എസി,തമി‍ഴ് റോക്കേ‍ഴ്സ് ഡോട്ട് കോം തുടങ്ങി 19 ഡൊമൈനുകളില്‍ സിനിമകള്‍ അപ്പ് ലോഡ് ചെയ്ത് ലക്ഷങ്ങളുടെ വരുമാനം സമ്ബാദിച്ചുവരികയായിരുന്നു തമി‍ഴ് റോക്കേ‍ഴ്സിന്‍റെ പ്രധാന അഡ്മിന്‍ കാര്‍ത്തിയും കൂട്ടാളികളും.
കാര്‍ത്തി ആന്‍റി പൈറസി സെല്‍ എസ്.പിയുടെ നേതൃത്തിലുള്ള സംഘത്തിന്‍റെ വലയിലാവുകയായിരുന്നു. തമി‍ഴ് റോക്കേ‍ഴ്സ് ഉടമ പ്രഭു,ഡിവിഡി റോക്കേ‍ഴ്സ് ഉടമകളായ തിരുനല്‍വേലി സ്വദേശികളായ ജോണ്‍സണ്‍,മരിയ ജോണ്‍,സുരേഷ് എന്നിവരെയും പൊലീസ് അറസ്റ്റുചെയ്തു. പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്‍റര്‍ നെറ്റില്‍ ഇടുകയും ,ശേഷം സൈറ്റില്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്നതിനനുസരിച്ച്‌ പരസ്യ ഏജന്‍സി വ‍ഴി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കുകയുമാണ് ഇവരുടെ രീതി.സിനിമ അപ് ലോഡ് ചെയ്തതിലൂടെ സമ്ബാദിച്ച കോടികള്‍ ഇവരുടെഅക്കൗണ്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും ആന്‍റി പൈറസി സംഘം വ്യക്തമാക്കി.കാര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ സാമ്ബത്തിക സ്രോതസ്സും സംഘം പരിശോധിക്കും

Leave A Reply

Your email address will not be published.