നഴ്സുമാരുടെ ശമ്പള പരിഷ്കരണം; സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0

കൊച്ചി : നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. ആശുപത്രി ഉടമകളുടെ സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജി പരിഗണിച്ച കോടതി അന്തിമ വിജ്ഞാപനം ഉടന്‍ ഇറക്കരുതെന്ന് നിര്‍ദ്ദേശിച്ചു. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും കോടതി നിര്‍ദേശിച്ചു. ഈ മാസം 31 ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. നഴ്സുമാാരുടെ ശമ്പളം പരിഷ്കരിച്ചപ്പോള്‍ തങ്ങളുടെ ഭാഗം കേട്ടില്ലന്നായിരുന്നു മാനേജ്മെന്റുകളുടെ വാദം.

Leave A Reply

Your email address will not be published.