നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍
നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ . നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത് .ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
60 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്ടന് രോഹിത് ശര്‍മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. എന്നാല്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ രോഹിത് റണ്‍ ഔട്ടാവുകയായിരുന്നു. 27 പന്തില്‍ 35 റണ്‍സെടുത്ത ശിഖര്‍ ധവാനും 30 പന്തില്‍ 47 റണ്‍സെടുത്ത സുരേഷ് റെയ്നയുമാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്. റുബെല്‍ ഹുസൈനാണ് ഇരുവരെയും പുറത്താക്കിയത്. നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.