നിര്‍മാതാവിനെതിരെ പരാതിയുമായി പ്രിയാമണി
തെലുങ്ക് നിര്‍മാതാവിനെതിരെ പരാതിയുമായി പ്രിയാമണി. തന്റെ ചിത്രം ദുരുപയോഗം ചെയ്തതാണ് പ്രിയാമണിയെ ചൊടിപ്പിച്ചത്. നേരത്തെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം നടി പിന്മാറിയ ചിത്രത്തിനായി നിര്‍മാതാവ് പ്രിയാമണിയുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു. അംഗുലിക എന്ന ചിത്രത്തില്‍ പ്രിയാമണി അഭിനയിച്ച് തുടങ്ങുകയും എന്നാല്‍ പിന്മാറുകയുമായിരുന്നു. പിന്നീട് മറ്റൊരു നടിയെവച്ച് ചിത്രം പൂര്‍ത്തിയായി. അഞ്ച് വര്‍ഷം മുമ്ബ് ആരംഭിച്ച ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. എന്നാല്‍ ടീസറില്പോലും തന്റെ രംഗങ്ങളുണ്ടെന്നാണ് പ്രിയാമണി പറയുന്നത്.
താന്‍ ആ ചിത്രത്തിന്റെ ഭാഗമല്ലാതിരുന്നിട്ടുപോലും ചിത്രങ്ങള്‍ പ്രമോഷനായി ഉപയോഗിക്കുന്നു. ടീസറല് പോലും താനുണ്ട്. തനിക്ക് നഷ്ടപരിഹാരം കിട്ടിയേ തീരൂ എന്ന് പ്രിയാമണി പറയുന്നു. മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലാണ് പ്രിയാമണി പരാതി നല്‍കിയത്. അസോസിയേഷന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ടീസര്‍ താഴെ കാണാം.