പൂമരം ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു
കാളിദാസ് ജയറാം നായകനാവുന്ന പൂമരം റിലീസിനെത്തുകയാണ്. നിരവധി റിലീസുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് മാര്‍ച്ച 15 ന് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച് 9 ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഒരാഴ്ച കൂടി നീണ്ടു പോവുകയായിരുന്നു. കാളിദാസിനെ നായകനാക്കി ഏബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത്. കാളിദാസിനൊപ്പം കുഞ്ചാക്കോ ബോബന്, മഞ്ജു വാര്യര്‍, മീര ജാസ്മിന് എന്നിവരാണ് സിനിമയില്‍ അഭിനയിക്കുന്നത്.
2016 സെപ്റ്റംബര്‍ 12 നായിരുന്നു പൂമരം ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രീകരണം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞങ്കിലും സിനിമ റിലീസിനെത്താന്‍ വൈകുന്നതിന്റെ കാരണം പുറത്ത് വിട്ടിരുന്നു. പൂമരം വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന സിനിമയായത് കൊണ്ടാണ് ഇത്രയും വൈകിയതെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്