ബിഡിജെഎസിന്‍റെ എല്ലാവിധ സംശയങ്ങളും ദുരീകരിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്ന് കുമ്മനം

0

തിരുവനന്തപുരം: എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്‍റെ എല്ലാവിധ സംശയങ്ങളും ദുരീകരിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍. ബിജെപിക്ക് ബിഡിജെഎസുമായി ഭിന്നതകളില്ലെന്നും ബോര്‍ഡ് കോര്‍പ്പറേഷന്‍ വാഗ്ദാനങ്ങളെക്കുറിച്ച്‌ തനിക്ക് ഒന്നുമറിയില്ലെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ വ്യക്തമാക്കി. ബിഡിജെഎസ് ചര്‍ച്ചകള്‍ നടത്തിയത് ദേശീയ നേതൃത്വവുമായാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അവരാണെന്നും കുമ്മനം വ്യക്തമാക്കി.
എന്നാല്‍ ബിഡിജെഎസ്സിന്‍റെ ഈ പിണക്കം ചെങ്ങന്നൂരില്‍ അത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. ശക്തമായ ത്രികോണ മത്സരം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ചെറിയ പ്രശ്നങ്ങള്‍ പോലും തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിജെപിയെ ഒഴിവാക്കി എന്‍ഡിഎ യോഗം വിളിച്ചു ചേര്‍ക്കുമെന്നതും ഭയമുണ്ടാക്കുന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പേ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.