ഇര നാളെ റിലീസിന് എത്തുന്നു

0

മിയയ്ക്കും ഉണ്ണിമുകുന്ദനുമൊപ്പം ഗോകുല്‍ സുരേഷ്ഗോപിയും പ്രധാനകഥാപാത്രമായി എത്തുന്ന ഇര നാളെ റിലീസിന് എത്തുന്നു. പ്രശസ്ത സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.പി രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്നത്.
മിയാ ജോര്‍ജ്ജ്, നിരഞ്ജന അനൂപ്, ലെന, മെറീനാ മൈക്കിള്‍, നിരഞ്ജനാദാസ്, കൈലേഷ്, ശങ്കര്‍ രാമകൃഷ്ണന്‍, ഇ.എ. രാജേന്ദ്രന്‍, അലന്‍സിയര്‍, ജയന്‍, പ്രശാന്ത്, അലക്സാണ്ടര്‍, നിര്‍മ്മല്‍ പാലാഴി, വിനോദ് കോവൂര്‍ എന്നിവരും ചിത്രത്തിലെ പ്രധാനതാരങ്ങളാണ്. നവീന്‍ ജോസിന്‍റെതാണ് തിരക്കഥ. ഹരിനാരായണന്‍റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. സുധി സുരേന്ദ്രന്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സാബുറാം.

Leave A Reply

Your email address will not be published.