കെ.എസ്.ആര്.സി പെന്ഷന് പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആര്. ബാലകൃഷ്ണപിള്ള
കൊല്ലം: കെ.എസ്.ആര്.സിയില്‍ പെന്ഷന് പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്നത് പോലെയെന്ന് മുന്‍ ഗതാഗതമന്ത്രിയും മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനുമായ ആര്. ബാലകൃഷ്ണപിള്ള. കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് പ്രായം കൂട്ടിയാല്‍ വൈദ്യുതി ബോര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലും സമാനമായ ആവശ്യം ഉയരും. കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇടതുമുന്നണി ചര്‍ച്ചചെയ്യാനിരിക്കെയാണ് പിള്ളയുടെ പ്രതികരണം.
പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശം നാലുവര്‍ഷം അപ്പോഴത്തെ സകഴിയുമ്പോള് സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാക്കും. ഉയര്‍ന്ന ശമ്ബളം വാങ്ങുന്നവര്‍ വിരമിക്കുന്ന മുറക്ക് പുതിയ ആളുകളെ നിയമിക്കുന്നതാണ് സര്‍ക്കാറിന് നല്ലത്.