കേരളത്തിലെ പൂട്ടിയ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ വഴിയൊരുങ്ങി. പഞ്ചായത്തുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം. ഇപ്രകാരം പതിനായിരത്തില്‍ അധികം ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ പാതയോരത്ത് മദ്യശാലകള്‍ തുറക്കാം. മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍-വൈന്‍ പാര്‍ലറുകളുമാണ് തുറക്കുക എന്നാണ് പ്രാഥമിക കണക്ക്. 2018-19 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലെ പഞ്ചായത്തുകള്‍ക്കും ഇളവ്. കൂടാതെ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തോടെ പൂട്ടിയ ബാറുകള്‍ തുറക്കാനാവും. നിലവില്‍ ദൂര പരിധിയുടെ പേരില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ പൂര്‍ണമായും തുറക്കാന്‍ സാധിക്കും.