ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും
ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. മലയാളം, ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഗൂഗിളിന്റെ ഡെസ്ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഇത് ലഭ്യമാണ്. ഇത് ഉപയോഗിക്കാനായി ഗൂഗിള്‍ മാപ്പിലെ സെറ്റിങ്സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മതി. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മറ്റു ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട് ഗൂഗിള്‍ മാപ്പ് മാറ്റങ്ങള്‍ വരുത്തുന്നു.