ട്രംപിന്റെ മകന് ട്രംപ് ജൂനിയര്‍ വിവാഹ മോചിതനാകുന്നു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന് ട്രംപ് ജൂനിയര്‍ വിവാഹ മോചിതനാകുന്നു. മോഡലായിരുന്ന വെനീസയെ 2005ലാണ് ട്രംപ് ജൂനിയര്‍ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് അഞ്ചു കൂട്ടികളുണ്ട്. 12 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷം ഭാര്യ വെനീസയുമായി പിരിയുകയാണെന്ന് ജൂനിയര്‍ ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചു. കോടതിയില്‍ ഇരുവരും വിവാഹ മോചനത്തിനുള്ള പരസ്പര സമ്മത ഉടമ്ബടി നല്കി. തങ്ങളുടെ കുടുംബത്തോടുള്ള ബഹുമാനം എക്കാലവും നിലനിര്‍ത്തും. കുട്ടികള്‍ക്ക് എപ്പോഴും മുഖ്യ പരിഗണന നല്‍കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.