തുടര്‍ച്ചയായ നഷ്ടത്തില്‍ ഓഹരി സൂചികകള്‍
മുംബൈ: ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നഷ്ടത്തില്‍. സെന്‍സെക്സ് 141 പോയന്റ് നഷ്ടത്തില്‍ 33537ലും നിഫ്റ്റി 41 പോയന്റ് താഴ്ന്ന് 10,316ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസിലെ ലോഹ ഇറക്കുമതിയുമായി ബന്ധപ്പെട്ടുനില്ക്കുന്ന ആശങ്കകള്‍ ആഗോള വിപണിയെ ബാധിച്ചപ്പോള്‍, ആഭ്യന്തര രാഷ്ട്രീയ കോലാഹലങ്ങള്‍ രാജ്യത്തെ വിപണികളെ തളര്‍ത്തി.
ബിഎസ്ഇയിലെ 896 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 465 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്സിഎല്‍ ടെക്, സിപ്ല, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, പവര്‍ ഗ്രിഡ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.