തെലുങ്ക് ദേശം പാര്‍ട്ടി ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ വിട്ടു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ വിട്ടു. മുന്നണി വിടുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിലെ ടി.ഡി.പി അംഗങ്ങളായ വൈ.എസ്.ചൗധരിയും അശോക് ഗജപതി റാവുവും കഴിഞ്ഞ ശനിയാഴ്ച തന്നെ തങ്ങളുടെ സ്ഥാനം രാജിവച്ചിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇത് സംബന്ധിച്ച തീരുമാനം എം.പിമാരെ അറിയിച്ചു. ലോക്സഭയില്‍ ടി.ഡി.പിക്ക് 18 അംഗങ്ങളാണുള്ളത്.