പാപ്പനും പിള്ളേരും വീണ്ടും വരുന്നു ആട് 3-യുമായി
പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ആട് രണ്ട് 100 ദിവസം പിന്നിട്ടതിന്റെ ആഘോഷരാവിലാണ് ആട് മൂന്നിന്റെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടി, ജയസൂര്യ, ബാലചന്ദ്ര മേനോന്, ലാല്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഫ്രാഞ്ചൈസി സിനിമകളുടെ കാലഘട്ടമാണിതെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു.അടുത്ത വര്‍ഷം ഡിസംബറില്‍ ക്രിസ്മസിന് ആട് 3 എത്തുമെന്നും ത്രീഡിയിലാകും സിനിമ പുറത്തിറക്കുക എന്നും ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബു അറിയിച്ചു. വീണ്ടും വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് ഷാജി പാപ്പന് എന്ന് ജയസൂര്യ പറഞ്ഞു. മിഥുന് മാനുവല്‍ തോമസ് തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷാന്‍ റഹ്മാന് തന്നെയാണ് സംഗീത സംവിധാനം.