പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകള്‍ ഇന്ത്യയില്‍ വിപണിയില്‍

0

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 2018 ഹോണ്ട സിബി ഷൈന്‍ SP യുടെ വില 62,032 രൂപ മുതലാണ്. 56,230 രൂപ മുതലാണ് 2018 ഹോണ്ട ലിവോയുടെ വില ആരംഭിക്കുന്നത്. 52,741 രൂപ പ്രൈസ്ടാഗിലാണ് പുതിയ ഹോണ്ട ഡ്രീം യുഗ എത്തുന്നത്. അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. സിബി ഷൈന്‍ SPയുടെ ഒരുക്കം പേള്‍ സൈറന്‍ ബ്ലൂ, ജെനി ഗ്രെയ് മെറ്റാലിക്, ബ്ലാക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക് എന്നീ നിറങ്ങളിലാണ്.
സിബി ഷൈന്‍ SP ബൈക്കിലുള്ള 124.73 സിസി എയര്‍ കൂള്‍ഡ് എഞ്ചിന് 10.16 bhp കരുത്തും 10.30 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്ററുള്ള അനലോഗ്ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്ലോക്ക്, ലോ മെയിന്റനന്‍സ് സീല്‍ ചെയിന്‍ എന്നിവയാണ് 2018 ഹോണ്ട ലിവോയുടെ വിശേഷങ്ങള്‍. 8.31 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്ന 109.19 സിസിസി എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് 2018 ഹോണ്ട ലിവോയുടെ വരവ്. നാലു സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കിലുള്ളത്. ബ്ലാക്, അത്ലറ്റിക് ബ്ലൂ, സണ്‍സെറ്റ് ബ്രൗണ്‍ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക് നിറങ്ങളില്‍ ഒരുങ്ങുന്നത്.
പരിഷ്കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബോഡി കളറിലുള്ള മിററുകള്‍, ലോ റോളിംഗ് റെസിസ്റ്റന്‍സ് ടയറുകള്‍ എന്നിവയാണ് 2018 ഡ്രീം യുഗയുടെ പ്രധാന ഫീച്ചറുകള്‍. 8.25 bhp കരുത്തും 8.63 Nm torque ഉം ഉത്പാദിപ്പിക്കുന്ന 110 സിസി എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ഹോണ്ട ഡ്രീ യുഗയുടെ വരവ്. ബൈക്കില്‍ നാലു സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.