മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

0

മണ്ണാര്‍ക്കാട്: ആദിവാസി യുവാവായ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. ഫെബ്രുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം. 15 പ്രതികള്‍ ഒന്നിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഒന്നാം പ്രതി പാക്കുളം മേച്ചേരി ഹുസൈന്‍ ഒഴികെയുള്ള 15 പേരുടെ ജാമ്യാപേക്ഷയാണ് മണ്ണാര്‍ക്കാട്ടെ ജില്ലാ എസ്.സി/എസ്.ടി. സ്പെഷല്‍ കോടതി ജഡ്ജി അനില്‍ കെ. ഭാസ്കര്‍ തള്ളിയത്. ഹുസൈന്‍ ജാമ്യാപേക്ഷ നല്‍കിയത് പിന്നീടായിരുന്നു. അത് ഇന്നലെ കോടതിയുടെ പരിഗണനയില്‍ വന്നില്ല.

Leave A Reply

Your email address will not be published.