രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം

0

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. എന്നാല്‍ പ്ലാസ്റ്റിക് നോട്ടുകള്‍ ഉടന്‍തന്നെ അവതരിപ്പിക്കുമെന്ന് അദ്ദേഹം സഭയില്‍ അറിയിച്ചു. പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാര്‍ഥം അഞ്ച് നഗരങ്ങളില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം ലോക്സഭയെ അറിയിച്ചു. സമീപഭാവിയില്‍ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊച്ചി, മൈസൂര്‍, ജയ്പൂര്, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാവും പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ബാങ്കിംഗ് നോട്ടുകള്‍ പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.