വിക്രം വേദ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു

0

ആര്‍ മാധവന്‍- വിജയ് സേതുപതി കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമായ വിക്രം വേദ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. രാജ് കുമാര്‍ ഹിരാനിയും ആനന്ദ് എല്‍ റായിയുയും ചേര്‍ന്ന് വൈ നോട്ട് സ്റ്റുഡിയോയാണ് ചിത്രം ബോളിവുഡിലേക്ക് റിമേക്ക് ചെയ്യുന്നത്. റിലയന്‍സ് എന്റര്‍ടൈന്‍മെന്റും പ്ലാന്‍ സി സ്റ്റുഡിയോസും സഹ നിര്‍മാതാക്കളാണ്. പുഷ്കര്‍ ഗായത്രി ദമ്ബകളായിരുന്നു ചിത്രത്തിന്‍റെ സംവിധാനം. ഹിന്ദിയിലും ഇവര്‍ തന്നെയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഹിന്ദി പതിപ്പിന്‍റെ പ്രഖ്യാപനം നടന്നുവെങ്കിലും ആരാണ് വിക്രമും വേദയുമായി അഭിനയിക്കുന്നത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ചിത്രം തമിഴില്‍ വലിയ ഹിറ്റാവുകയും നല്ല കലക്ഷന്‍ നേടുകയും ചെയ്തിരുന്നു. തമിഴില്‍ വലിയ നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ഇതിനു മുന്‍പ് തന്നെ ചിത്രം റീമേക്ക് ചെയ്യാന്‍ ഷാരൂഖ് ഖാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.