സിറോ മലബാര്‍ സഭയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്ന് പരിഗണിക്കും
കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്ന് പരിഗണിക്കും. സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത പൊലീസ് സിംഗിള്‍ ബഞ്ചിന്റെ വിധി നടപ്പാക്കിയിട്ടുണ്ട്. കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കെ.വി വിശ്വനാഥന് ഹാജരാകും. ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്‍, ഫാദര്‍ ജോഷി പുതുവ എന്നിവരും സമാന ആവശ്യവുമായി ഡിവിഷന് ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. സിംഗിള്‍ ബഞ്ച് വിധി അപക്വമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിധി എന്നുമാണ് ഹര്‍ജിയിലെ ആക്ഷേപം.