ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയില്‍ അവധി ദിവസവും വാദം കേള്‍ക്കും

0

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ അവധി ദിവസമായിട്ടും ഹൈകോടതി ഇന്ന് പ്രത്യേക വാദം കേള്‍ക്കും. സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറ​​ന്‍റെവാദം തുടരും. കമ്മീഷ​​ന്‍റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത് സംബന്ധിച്ചാണ് സര്‍ക്കാരി​​ന്‍റെ വാദം പുരോഗമിക്കുന്നത്. ഹരജിയില്‍ ഉമ്മന്‍ചാണ്ടിയുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. സര്‍ക്കാരി​​ന്‍റെ വാദം പൂര്‍ത്തിയായ ശേഷം ഹൈകോടതി സരിതയുള്‍പ്പടെയുള്ള മറ്റ് കക്ഷികളുടെ വാദം കേള്‍ക്കും.

Leave A Reply

Your email address will not be published.