ഐപിഎല്‍ പ്ലേ ഓഫുകളില്‍ രണ്ട് മത്സരങ്ങള്‍ക്ക് പൂനെയില്‍

0

ഐപിഎല്‍ 2018 സീസണിലെ പ്ലേ ഓഫുകളില്‍ രണ്ട് മത്സരങ്ങള്‍ക്ക് പൂനെ വേദിയാകും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍റെ ആവശ്യം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നീ മത്സരങ്ങളാവും പൂനെയില്‍ നടക്കുക. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകള്‍ക്ക് പ്ലേ ഓഫുകള്‍ നടത്തുവാനുള്ള അവസരം നല്‍കി വരുന്നൊരു കീഴ്‍വഴക്കം ഐപിഎല്ലില്‍ കണ്ടു വരുന്നുണ്ട്. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് ഇപ്പോള്‍ ഐപിഎലില്‍ ഇല്ലെങ്കിലും റണ്ണറപ്പെന്ന നിലയില്‍ പൂനെയില്‍ കളി നടത്തുവാന്‍ അവസരം നല്‍കണമെന്ന് എംസിഎ ആവശ്യപ്പെട്ടിരുന്നു. പൂനെ സ്റ്റേഡിയവും വിക്കറ്റും സമയത്തിനു തയ്യാറാകുകയാണെങ്കില്‍ പൂനെയ്ക്ക് പ്ലേ ഓഫുകള്‍ നല്‍കുമെന്നും ഇല്ലെങ്കില്‍ കൊല്‍ക്കത്തയെ പരിഗണിക്കുമെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞത്.

Leave A Reply

Your email address will not be published.