കണ്ണൂരിലെ വയല്‍ക്കിളികള്‍ക്കെതിരെ മന്ത്രി ജി.സുധാകരന്
ചേര്‍ത്തല: കണ്ണൂരിലെ വയല്‍ക്കിളികള്‍ക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. കണ്ണൂര്‍ തളിപ്പറമ്ബില് വയല്‍ നികത്തിയുളള റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം നടത്തിവരുന്ന വയല്‍ക്കിളികളുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ കൂട്ടായ്മയെയാണ് മന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാത നിലവാരത്തില്‍ നിര്‍മ്മിച്ച പതിനൊന്നാം മൈല്‍-മുട്ടത്തിപ്പറമ്ബ് റോഡ് ഉദ്ഘാടനത്തിനിടയായിരുന്നു രൂക്ഷവിമര്‍ശനം.
ദേശീയപാത നിര്‍മ്മാണത്തിനായുള്ള വയല്‍ ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യ ഭീഷണി മുഴക്കി പ്രതിഷേധിച്ച വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയതു നീക്കിയിരുന്നു. വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസന വിരുദ്ധരാണെന്ന് മന്ത്രി ആരോപണം ഉയര്‍ത്തി. ദേശീയ പാത നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ സ്ഥലം സന്ദര്‍ശിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തിയതാണെന്നും, ഇതേതുടര്‍ന്ന് മറ്റൊരു വഴിയിലൂടെ ദേശീയപാത നിര്‍മ്മിക്കാന്‍ വിഗദ്ധ സംഘം നിര്‍ദേശം സമര്പ്പിച്ചുവെച്ചും എന്നാല്‍ അതും അംഗീകരിക്കാന്‍ സമരക്കാര്‍ തയാറായില്ലെന്നും മന്ത്രി പറയുന്നു. ശരിയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും, എന്നാല്‍ സ്ഥാപിത താല്പര്യത്തോടെയുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.