കാളിദാസ് ഉദിച്ചുയരുന്ന താരമെന്ന് നിവിന്‍ പോളി

0

കഴിഞ്ഞ ദിവസമായിരുന്നു മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന കാളിദാസ് ജയറാമിന്‍റെ പൂമരം റിലീസിനെത്തിയത്. പൂമരത്തിന്‍റെ ആദ്യ ഷോ തന്നെ കാണാനെത്തിയിരുന്നു നിവിന്‍. കൊച്ചി മള്‍ട്ടിപ്ലക്സിലാണ് നിവിന്‍ സിനിമ കാണാനെത്തിയത്. ഇപ്പോഴിതാ പൂമരത്തിന് റിവ്യൂയുമായി നിവിന്‍ എത്തിയിരിക്കുകയാണ്. കാളിദാസ് ജയറാം ഉദിച്ചുയരുന്ന താരമെന്ന് നിവിന്‍ പോളി. പൂമരം ക്ലാസിക് ഗുഡ് ഫീല്‍ ചിത്രമാണെന്നും നിവിന്‍.
പൂമരം തനിക്ക് ഒരുപാട് ഇഷ്ടമായെന്നും വളരെ നാളുകള്‍ക്ക് ശേഷം തന്‍റെ ഹൃദയത്തില്‍ പതിഞ്ഞൊരു സിനിമയാണെന്നും നിവിന്‍ പറയുന്നു. വളരെ നാളുകള്‍ക്ക് ശേഷം തന്‍റെ ഹൃദയത്തില്‍ പതിഞ്ഞൊരു സിനിമയാണ് പൂമരം. കാവ്യാത്മകവും അതോടൊപ്പം തന്നെ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നു ഈ സിനിമ. മലയാള സിനിമയിലെ മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് പൂമരമെന്നാണ് തന്‍റെ അഭിപ്രായമെന്ന് നിവിന്‍.
കോളജ് യൂത്ത് ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഈ ചിത്രം നല്ല ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. അര്‍ത്ഥപൂര്‍ണമായ ക്ലൈമാക്സ് അതിന്‍റെ എല്ലാ കൃത്യതയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. കാളിദാസ് ഉദിച്ചുയരുന്ന താരമാണ്. ചിത്രത്തിലെ പുതുമുഖങ്ങള്‍ക്കെല്ലാം അഭിനന്ദനം. എബ്രിഡ് ഷൈന്റെ ഫീല്‍ ഗുഡ് സിനിമയെന്നാണ് നിവിന്‍ പറയുന്നത്.
എബ്രിഡ് ഷൈന്‍ ആണ് സംവിധാനം. പൂമരത്തിന് എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും വേണമെന്ന് കാളിദാസ് ജയറാം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റും ലഭിച്ചു. രണ്ട് മണിക്കൂര്‍ 32 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. താര പുത്രനെന്ന നിലയില്‍ തന്നെ കാളിദാസ് തുടക്കം മുതല്‍ക്കേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Leave A Reply

Your email address will not be published.