കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ ട്രെയിലറെത്തി
കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തിലെത്തുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ ട്രെയിലറെത്തി. ജോണ്‍ എന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയായാണ് കുഞ്ചാക്കോ ചിത്രത്തില്‍ വേഷമിടുന്നത്. അഥിതി രവിയാണ് നായിക. ശാന്തി കൃഷ്ണ, ഇന്നസെന്റ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശ്രീജിത്ത് വിജയനാണ് സംവിധാനം. ഇത് ക്യാമറ വെള്ളത്തില്‍ വീണ കഥയല്ല, ക്യാമറയുമായി വെള്ളത്തില്‍ വീണ ക്യാമറാമാന്റെ കഥയാണെന്ന് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ചാക്കോച്ചന് ഫേസ്ബുക്കില്‍ കുറിച്ചു.