ഗുണനിലവാരമില്ല; സംസ്ഥാനത്ത് 13 മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ 13 മരുന്നുകള്‍ നിരോധിച്ചു. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.സംസ്ഥാനത്ത് ഈ മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. Telkonol 40, Amoxycillin and Potassium Clavulanate Oral Suspension, ORTHOTIME DBR, Clobazam Tablets, Mefind P, Mefenamic Acid & Paracetamol Tablets, Sodium Valproate Tablets IP 500mg, Arset Ondansteron Orally Disintegrating Tablets IP 4mg, cotnrimoxazole Tablets IP, Betahistine Dihydrochloride Tablets IP Neovert 8, Levosalbutamol, Ambroxol Hcl, Guaiphenexin & Mentthol Syrup എന്നിവയാണു നിരോധിച്ച മരുന്നുകള്‍.