ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് സുമക്കെതിരായ അഴിമതി ആരോപണക്കേസുകളില്‍ വിചാരണ ഉടന്‍

0

കേപ്ടൗണ്‍: അഴിമതി ആരോപണക്കേസുകളില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമക്കെതിരായ വിചാരണ ഉടന്‍ ആരംഭിക്കും. 75കാരനായ ജേക്കബ് സുമയെ കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടി നിര്‍ബന്ധിപ്പിച്ച്‌ രാജി വയ്പിച്ചത്. തനിക്കെതിരായ ഒന്‍പതാമത്തെ അവിശ്വാസ നോട്ടീസും നല്‍കപ്പെട്ട സമയത്താണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിരന്തരസമ്മര്‍ദങ്ങളോത്തുടര്‍ന്ന് അദ്ദേഹം രാജിവച്ചത്. കവര്‍ച്ച, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ 12 കുറ്റങ്ങളാണ് മുന്‍പ്രസിഡന്‍റിനെതിരെ ചുമത്തിയിട്ടുള്ളത്. രാജ്യത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് യുദ്ധോപകരണങ്ങളും മറ്റ് ആയുധങ്ങളും വാങ്ങിയതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. 1990മുതലുള്ള സംഭവങ്ങളിലാണ് സുമ വിചാരണ നേരിടുക.

Leave A Reply

Your email address will not be published.