നല്ല ആരോഗ്യത്തിന് ദിവസവും ഭക്ഷണത്തില്‍ അല്പം ഇഞ്ചി
ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിബറോള്‍ ആന്റിഓക്സിഡന്റ് ആയും ആന്റിയിന്‍ഗ്ലമേറ്ററിയായും പ്രവര്‍ത്തിക്കുന്നു. കാന്‍സറിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ള ഇഞ്ചി, ഗര്‍ഭാവസ്ഥയിലും കിമോതെറാപ്പി കഴിഞ്ഞും സര്‍ജറി കഴിഞ്ഞും രാവിലെ ഉണ്ടാകുന്ന ഛര്‍ദ്ദില്‍ മാറ്റാന്‍ ഉപയോഗിക്കാം.
ഹൃദയാരോഗ്യത്തിന് നല്ലതാണ് ഇഞ്ചി. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും. ഹൈപ്പര്‍ ടെന്‍ഷന്‍, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാനും ഇഞ്ചിക്ക് കഴിയും.ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കാം.
ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ അനാവശ്യ ഇന്ഫെക്ഷനുകള് തടയുന്നു. മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.ശോധനയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അതിനുള്ള ഏറ്റവും നല്ല പരിഹാരം മാര്‍ഗമാണ് ഇഞ്ചി. ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്നം പരിഹരിക്കാം.
വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ തടയുന്നതിന് ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ദഹനസംബന്ധമായി ഉണ്ടാകുന്ന വയറുവേദനയ്ക്ക് ഇഞ്ചിയും ഉപ്പും ചേര്‍ത്ത മിശ്രിതം കഴിക്കുന്നതും നല്ലതാണ്.തലകറക്കം മാറിക്കിട്ടാന്‍ ഇഞ്ചിയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ സാധിക്കും. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലകറക്കത്തിനും ഇഞ്ചി ഉപയോഗിക്കാവുന്നതാണ്.
ആര്‍ത്തവ സംബന്ധമായി ഉണ്ടാകുന്ന വേദന കുറയ്ക്കുവാനും ഇഞ്ചി ഉത്തമമാണ്.കൂടാതെ രക്തത്തിലെ പഞ്ചസാരയുടെയുടെ അളവിനെ കുറയ്ക്കാനും ഇഞ്ചി സഹായിക്കുന്നു.ഇഞ്ചിയുടെ നന്മകളൊക്കെ വളരെക്കാലം മുമ്ബ് തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ് അത് പലരും പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം.