നിഷ ജോസിന്റെ ആരോപണം ; പരാതി നല്‍കാനൊരുങ്ങി പി.സി ജോര്‍ജ്ജ്
കോട്ടയം: ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് അപമര്യാദയായി പെരുമാറിയെന്ന നിഷ ജോസിന്റെ ആരോപണം വിവാദമാകുന്നു. പേര് തുറന്ന് പറയാന്‍ നിഷ തയ്യാറായിട്ടില്ലെങ്കിലും പരാമര്‍ശത്തിനെതിരെ പി.സി ജോര്‍ജ് കേസ് നല്കാന് തീരുമാനിച്ചിട്ടുണ്ട്. ദി ആദര് സൈഡ് ഓഫ് ദിസ് ലൈവ് എന്ന രണ്ടാമത്തെ പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റഎ മകനാണെന്ന് പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിരുന്നില്ല. സൂചനകള്‍ പി.സി ജോര്‍ജ്ജിലേക്കും ഷോണ്‍ ജോര്‍ജിലേക്കും തിരിഞ്ഞതോടെയാണ് പി.സി ജോര്‍ജ് തന്നെ ഇതിനെതിരെ രംഗത്ത് വന്നത്. പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും ആരോപണ വിധേയനാരാണെന്ന് കണ്ടെത്താന്‍ ഡി.ജി.പിക്ക് പരാതി നല്‍കാനുമാണ് പി.സിയുടെ തീരുമാനം. തന്നെയും മകനേയും നശിപ്പിക്കാനുള്ള ശ്രമമമാണ് നിഷ ജോസിന്റെ ആരോപണത്തിന് പിന്നിലെന്നും പി.സി ജോര്‍ജ് പറഞ്ഞു.