റോയല്‍ എന്‍ഫീല്‍ഡ് അര്‍ജന്റീനയില്‍ ഷോറൂം ആരംഭിച്ചു
ഇന്ത്യന്‍ കമ്ബനിയായ റോയല്‍ എന്‍ഫീല്‍ഡ് അര്‍ജന്റീനയില്‍ ഷോറൂം ആരംഭിച്ചു. ബൈക്കുകള്‍ക്ക് ഏറെ പ്രിയമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വിപണി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനയില്‍ യൂണിറ്റ് ആരംഭിച്ചതെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രസിഡന്റ് രുന്ദ്ര തേജ് സിംഗ് പറഞ്ഞു.അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരിസിലാണ് ഷോറും തുറന്നത്. നേരത്തെ ബ്രസീല്‍,കൊളംബിയ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കമ്ബനി ഷോറൂമുകള്‍ ആരംഭിച്ചിരുന്നു. ബുളളറ്റ്(500 സിസി), ക്ലാസിക്(500 സിസി) ,കോണ്ടിനന്റല് ജിടി, ഹിമാലയന്‍ എന്നീ നാലു മോഡലുകളാണ് റോയല്‍എന്‍ഫീല്‍ഡ് അര്‍ജന്റീനയില്‍ വില്‍ക്കുക. ഇംഗ്ലണ്ട്,ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നിവയടക്കം 50 ലേറെ രാജ്യങ്ങളില്‍ നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഷോറൂമുകളുണ്ട്.