സംസഥാനത്ത് പുതിയ ബാറുകള്‍ അനുവദനീയമല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

0

തിരുവനന്തപുരം: സംസഥാനത്ത് പുതിയ ബാറുകള്‍ അനുവദനീയമല്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാനത്ത് 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകള്‍ തുറക്കാനാണ് എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നത്. വിനോദ സഞ്ചാര മേഖലകളായി ടൂറിസം വകുപ്പോ മറ്റേതെങ്കിലും വകുപ്പോ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളെയും നഗരമേഖലകളായി കണക്കാക്കി മദ്യശാല തുറക്കാമെന്നും എക്സൈസ് വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയവ മാത്രമായിരിക്കും തുറക്കുക. സംസ്ഥാനത്ത് യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അത്രയും ബാറുകള്‍ ഇപ്പോള്‍ ഇല്ല. ബാക്കി കാര്യങ്ങള്‍ ഭാവിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.