2019 ഫിഫാ അണ്ടര്‍ 20 ലോകകപ്പിന് പോളണ്ട് വേദിയാകും

0

2019 ഫിഫാ അണ്ടര്‍ 20 ലോകകപ്പിന് പോളണ്ട് വേദിയാകും. ഇന്നലെ കൊളംബിയയില്‍ നടന്ന ഫിഫാ യോഗത്തിനൊടുവിലാണ് ലോകകപ്പ് വേദിയായി പോളണ്ടിനെ പ്രഖ്യാപിച്ചത്. പോളണ്ടാകും അണ്ടര്‍ 20 ലോകകപ്പിന് അടുത്ത വര്‍ഷം വേദിയാവുക.
ഇന്ത്യ മാത്രമായിരുന്നു പോളണ്ടല്ലാതെ ലോകകപ്പിന് വേദിയാകാന്‍ അപേക്ഷ നല്‍കിയത്. അണ്ടര്‍ 17 ലോകകപ്പ് ഭംഗിയായി നടത്തിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യയുടെ ഈ നീക്കം. എന്നാല്‍ കഴിഞ്ഞ അണ്ടര്‍ 20 ലോകകപ്പ് നടന്നത് ഏഷ്യയില്‍ ആയതിനാലും അടുത്ത ലോകകപ്പ് നടക്കുക ജൂണില്‍ ആയതിനാലും പോളണ്ടിന് പരിഗണന ലഭിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.