കൊല്ലത്തെ നടുക്കിയ കൊലപാതക കേസിലെ പ്രതികളായ ഭാര്യക്കും കാമുകനും ഇരട്ട ജീവപര്യന്തം

0

കൊല്ലം: അവിഹിതബന്ധത്തെ എതിർത്ത ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും കാമുകനും ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ച് കൊല്ലം ജില്ലാ കോടതി. കൊല്ലം പട്ടാഴിയിൽ ഭർത്താവിനെ റബ്ബർത്തോട്ടത്തിൽ വച്ചു ക്രൂരമായി കൊന്ന കേസിലാണ് സുശീലയെയും,കാമുകനായ കെ എസ് ഇ ബി ജീവനക്കാരനായ സെൽവരജിനേയും ജില്ലാ കോടതി ശിക്ഷിച്ചത്.
ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞ സുരേഷ് ഇതിൽ നിന്നും ഒഴിയാൻ ഭാര്യയെ നിർബന്ധിച്ചതിന്‍റെ പകയാണ് സുരേഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്‌ എന്നാണ് കോടതിയുടെ കണ്ടെത്തൽ.
സുരേഷിന്‍റെ ഭാര്യയും കാമുകനും ചേർന്ന് ഓട്ടോയിൽ കൂട്ടികൊണ്ട് പോയ സുരേഷിനെ പട്ടാഴി തെക്കെച്ചേരിയിലുള്ള റബ്ബർത്തോട്ടത്തിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്ന് ചാക്കിൽ കെട്ടി റബർ കാട്ടിൽ ഉപേക്ഷിച്ചു.ബന്ധുക്കൾക്ക് സംശയം തോന്നിയതായി മനസിലാക്കിയ സുശീലയും,ശെൽവരാജനും കൂടി റബ്ബർ തോട്ടത്തിൽ നിന്നും ചാക്ക് കെട്ട്‌ എടുത്ത് സമീപത്തെ ചാലിൽ തള്ളിയതായാണ് പോലീസ് കേസ് ഡയറിയിൽ.
രണ്ടു പെൺമക്കളെ ഓർത്താണ് സുരേഷ് എല്ലാം സഹിച്ചതെന്നാണ് കോടതിയിൽ വിധിപ്രസ്ഥാവന കേൾക്കാനെത്തിയ ബന്ധുക്കൾ ഇ ബി എം ന്യൂസിനോട് പറഞ്ഞത്. പ്രതികളിൽ നിന്നും ഈടാക്കുന്ന തുക കേരള ലീഗൽ സർവിസ് അതോർട്ടി മുഖേനെ സുരേഷിന്‍റെ രണ്ട്‌ പെൺകുട്ടികൾക്ക് നൽകണമെന്നും കോടതി വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഷിബു ബാബു

Leave A Reply

Your email address will not be published.