ഉറങ്ങിക്കിടന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു
പാലക്കാട്: പാലക്കാട് മണ്ണാറക്കാട് ബസ്സിനടിയില്‍ ഉറങ്ങിക്കിടന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു. കുഴല്‍ക്കിണര്‍ ജോലിക്കെത്തിയ മൂന്നു പേരാണ് ബസിനടിയില്‍ ഉറങ്ങിക്കിടന്നിരുന്നത്. ഒരാളെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മരിച്ച രണ്ടുപേരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. ജോലി കഴിഞ്ഞെത്തിയതിനു ശേഷം സ്വകാര്യ ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ഇതറിയാതെ പുലര്‍ച്ചെ ഡ്രൈവര്‍ ബസ് എടുത്തു പോകുകയിരുന്നുവെന്നാണ് നിഗമനം. തുടര്‍ന്ന് നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇവരെ കണ്ടെത്തിയത്.