മണിരത്നത്തിന്‍റെ പുതിയ ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ നായികയായി ജ്യോതിക

0

മണിരത്നത്തിന്‍റെ പുതിയ ചിത്രം ചെക്ക ചിവന്ത വാനം എന്ന സിനിമയില്‍ അരവിന്ദ് സ്വാമിയുടെ നായികയായി ജ്യോതിക.വിജയ് സേതുപതി, അരുണ്‍ വിജയ്, ചിമ്ബു,ഐശ്വര്യ രാജേഷ്, ജ്യോതിക, അദിഥി റാവു ഹൈദരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യമായാണ് ജ്യോതിക മണിരത്നത്തിന്‍റെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. എന്നാല്‍ ജ്യോതികയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്ത സിനിമയുടെ അണിയറക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാവുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.