ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നിയന്ത്രണം ഏര്‍പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നിയന്ത്രണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് ഇതു സംബന്ധിച്ചു സൂചന നല്‍കിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നുണ്ട്. നിലവിലെ സംവിധാനത്തിലൂടെ ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമായ നിയന്ത്രണം നടപ്പാക്കുന്നതിനു സാധിക്കിന്നില്ലെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച നിയമനിര്‍മ്മാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സര്‍ക്കാര്‍ ആലോചന നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമായി പിന്തുടരേണ്ട പെരുമാറ്റച്ചട്ടം ആവിഷ്കരിക്കാനും സാധിക്കുമെങ്കില്‍ നിയമനിര്‍മ്മാണം നടത്താനുമാണ് കേന്ദ്രം പദ്ധതിയിടുന്നത്.